മടമ്പം: പികെഎം കോളജ് ഓഫ് എഡ്യൂക്കേഷനിൽ 2026-28 വർഷത്തെ വിദ്യാഭ്യാസ പരിപാടികൾക്ക് തുടക്കമായി. കോളജ് ഓഡിറ്റോറിയത്തിൽ ശ്രീകണ്ഠപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ ബ്രദർ ഡോ. റെജി സ്കറിയ സിഎസ്ടി ഉദ്ഘാടനം നിർവഹിച്ചു.
പുതിയകാലത്തെ അധ്യാപകർ കാലത്തിനനുസരിച്ച് ഗുണപരമായ മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകണമെന്ന് അദ്ദേഹം ഓർമപ്പെടുത്തി. പികെഎം കോളജ് പ്രോ-മാനേജർ ഫാ. ജോയ് കട്ടിയാങ്കൽ അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. പ്രശാന്ത് മാത്യു, പി ആർ. അലക്സ്, രണ്ടാംവർഷ സി. കുമാരി നന്ദന, ഡോ. വീണ അപ്പുക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.